Skip to content

16 വർഷം പഴക്കമുള്ള ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 204 പന്തിൽ നിന്ന് 82 റൺസ് നേടിയതിന് പിന്നാലെ ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കൊഹ്‌ലി . 16 വർഷമായി രാഹുൽ ദ്രാവിഡിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് കോഹ്ലി മറി കടന്നത് . 2002 ൽ വിദേശത്ത് 1137 റൺസ് നേടി ദ്രാവിഡ് ഈ റെക്കോർഡ് നേടിയത് . ഈ വർഷം സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായി 1138 റൺസ് നേടി മറികടന്നു .

ഈ വർഷാദ്യം സൗത്ത് ആഫ്രിക്കയിലെ വെച്ച് നടന്ന ടെസ്റ്റിൽ 286 റൺസ് നേടി സീരീസിലെ ടോപ്പ് സ്‌കോററായിരുന്നു . പിന്നാലെ ഇംഗ്ലണ്ടിൽ 593 റൺസ് നേടി കോഹ്ലി തന്നെ ടോപ്പ് സ്‌കോററായി . ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയൻ സീരീസിൽ 5 ഇന്നിങ്സിൽ നിന്നായി 259 റൺസ് നേടി .