Skip to content

‘ എനിക്കിനി ഓടാൻ പറ്റൂല ! ‘   പൂജാര  മൂന്നാമത്തെ റൺസ് ഓടിയെത്തും മുമ്പെ  നാലമത്തെ റൺസിനായി ഓടാൻ ക്ഷണിച്ച് കോഹ്ലി – വീഡിയോ

ഫിറ്റ്നസിനെ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അത് കളിക്കളത്തിലും പ്രകടമാണ് . കോഹ്‌ലിയുടെ ഫിറ്റ്നെസ് പലതവണ ക്രിക്കറ്റ് ലോകത്ത് വാർത്തയായിട്ടുണ്ട് . ബോക്സിങ് ഡേ ടെസ്റ്റിനിടെ വീണ്ടും തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചിരിക്കുകയാണ് കോഹ്ലി .

രണ്ടാം ദിനം 120 ആം ഓവറിൽ പുജാരയെ നാലാമത്തെ റൺസിനായി വിളിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . കോഹ്ലി 3 റൺസ് ഓടിയെത്തിയപ്പോഴേക്കും പൂജാര റൺസ് പൂർത്തിയാക്കിയതെയുള്ളൂ . ക്ഷീണിതനായ പൂജാര വേണ്ടെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു .

വീഡിയോ കാണാം

https://twitter.com/telegraph_sport/status/1078115826333609986?s=19