Skip to content

മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

മെൽബണിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കിൾ ഹസ്സി . മെൽബണിലെ സാഹചര്യങ്ങൾ പെർത്തിൽ നിന്നും തീർത്തും വ്യത്യസ്തമാകുമെന്നും ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ഗുണംചെയ്യുമെന്നും ഹസി വ്യക്തമാക്കി . ഡിസംബർ 26 നാണ് മൂന്നാം മത്സരം ആരംഭിക്കുക . ഓരോ വിജയത്തോടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും അതിനാൽ തന്നെ മെൽബണിലെ മത്സരം അതിനിർണായകമാകും . കഴിഞ്ഞ വർഷം ആഷസ് പരമ്പരയിൽ മെൽബണിൽ നടന്ന മത്സരം സമനിനിലയിൽ കലാശിച്ചത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു ഇതിനെതുടർന്ന് ഐസിസിയുടെ മുന്നറിയിപ്പും ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ലഭിച്ചിരുന്നു .

” മെൽബണിലെ സാഹചര്യങ്ങൾ പെർത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ഈ പരമ്പരയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു . പാണ്ഡ്യ മിച്ചൽ മാർഷിനെ പോലെയാണ്. അവൻ മികച്ച ഫോമിലാണെൽ നിങ്ങൾക്ക് ഒരു അധിക ഫാസ്റ്റ് ബൗളറെ കിട്ടും . അത് മറ്റ് ബൗളർമാരുടെ ജോലിഭാരം കുറയ്ക്കും . അതിനാൽ തന്നെ ഒരു ബൗളിംഗ് ഓൾറൗണ്ടർ രണ്ട് ടീമിനും അത്യാവശ്യമാണ് . “ഹസി പറഞ്ഞു .