Skip to content

കഴിഞ്ഞ വർഷം തലനാരിഴയ്ക്ക് നഷ്ട്ടപ്പെട്ട റെക്കോർഡ് ഈ വർഷം സ്വന്തമാക്കാൻ അവസരം ; വേണ്ടത് ഒരു സെഞ്ചുറി

26 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയാൽ , അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് പട്ടികയിൽ ഒന്നാം സ്ഥാനം സച്ചിനോടോപ്പം പങ്കിടാം . ഈ വർഷം 45 ഇന്നിംഗ്‌സുകളിൽ നിന്നായി 11 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട് . 1998 ൽ 42 ഇന്നിംഗ്‌സിൽ നിന്നായി 12 സെഞ്ചുറി നേടിയ സച്ചിൻ ഈ റെക്കോർഡിൽ 20 വർഷമായി ഒന്നാം സ്ഥാനത്തിൽ തുടരുന്നു .

കഴിഞ്ഞ വർഷം 52 ഇന്നിംഗ്സുകളിൽ നിന്നായി 11 സെഞ്ചുറി നേടിയിരുന്നു . എന്നാൽ ഡിസംബറിൽ വിവാഹമായതിനാൽ ശ്രീലങ്കയുമായുള്ള ഏകദിന സീരീസ് ഒഴിവാക്കുകയായിരുന്നു . ഇതോടെ റെക്കോർഡ് സ്വന്തമാക്കാനു
ള്ള സുവർണ്ണാവസരമാണ് നഷ്ടപ്പെട്ടത് .

2003 ൽ 11 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങും കോഹ്ലിക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട് . 49 ഇന്നിങ്സിൽ നിന്നാണ് പോണ്ടിങ് 11 സെഞ്ചുറികൾ അടിച്ചു കൂട്ടിയത് .