Skip to content

ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനം അതാണ് ; രാഹുൽ ദ്രാവിഡ്

ഓസ്‌ട്രേലിയക്കെതിരെ ഈഡൻ ഗാർഡൻസിൽ 281 റൺസ് നേടിയ വിവിഎസ് ലക്ഷ്മണിന്റെ പ്രകടനമാണ് താൻ കണ്ടതിൽ വെച്ച് ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് . വിവിഎസ് ലക്ഷ്മനണിന്റെ ആത്മകഥയായ ” 281 ആൻഡ് ബിയോൻഡ് ” ന്റെ പ്രകാശനചടങ്ങിൽ സംസാരിക്കവയാണ് ഇന്ത്യൻ വൻമതിൽ ഈഡൻ ഗാർഡൻസിലെ ആ പ്രകടനത്തെ തുടർന്ന് മനസ്സ്തുറന്നത് .

” യാതൊരു സംശയവുമില്ലാതെ പറയാം സന്ദർഭവും അതിന്റെ സ്വാധീനവും കണക്കിലെടുത്താൽ ആ 281 ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് . ” രാഹുൽ ദ്രാവിഡ് പറഞ്ഞു .കൊൽക്കത്ത പോലൊരു പിച്ചിൽ ഷെയ്ൻ അടക്കമുള്ള ഇതിഹാസ ബൗളർമാർക്കെതിരെയുള്ള ആ പ്രകടനം ഇപ്പോഴും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു .

അതേ മത്സരത്തിൽ 180 റൺസ് നേടിയ രാഹുൽ ദ്രാവിഡ് ലക്ഷ്മനൊപ്പം അഞ്ചാം വിക്കറ്റിൽ 376 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആ മത്സരത്തിൽ ഞാൻ ഫോമിലല്ലായിരുന്നുവെന്നും എന്നാൽ വിവിഎസ് ലക്ഷ്മണിന്റെ ബാറ്റിങ് കണ്ട ശേഷം ആത്മവിശ്വാസം ലഭിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു .