Skip to content

പെർത്ത് ടെസ്റ്റ് ; ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 326 ന് പുറത്ത്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്കോർ. രണ്ടാം ദിനത്തിൽ 277 ന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 326 ന് എല്ലാവരും പുറത്തായി . ഫിഫ്റ്റി നേടിയ ഓപ്പണർമാരായ മാർക്കസ് ഹാരിസ്, ആരോൺ ഫിഞ്ച് , ട്രാവിസ് ഹെഡ് എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്കോർ നേടിയത് . മാർക്കസ് ഹാരിസ് 70 റൺസ് നേടി പുറത്തായപ്പോൾ , ഫിഞ്ച് 50 ഉം ട്രാവിസ് ഹെഡ് 58 ഉം റൺസ് നേടി പുറത്തായി . 38 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, 45 റൺസ് നേടിയ ഷോൺ മാർഷ്, 19 റൺസ് നേടിയ കമ്മിൻസ് എന്നിവർ മികച്ച പിന്തുണ നൽകി.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ നാലും ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമാ വിഹാരി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.