Skip to content

പഞ്ചാബിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഗംഭീർ ?  സൂചന നൽകി ഗംഭീറിന്റെ ട്വീറ്റ്

അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ച് അപ്രതിക്ഷിത വിരമിക്കൽ പ്രഖ്യാപനം ഗംഭീർ നടത്തിയത് . ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത് . തുടർന്നുള്ള കാലം കോച്ചായി തുടരാനാണ് താൽപ്പര്യമെന്ന് ഗംഭീർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പഞ്ചാബിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഗംഭീർ വരുന്നതായി സൂചനകൾ നൽകി ഗംഭീറിന്റെ ട്വീറ്റ് .

https://twitter.com/GautamGambhir/status/1072226256618307584?s=19

വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ഗംഭീറിന് ആശംസകൾ നേർന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ് അയച്ച ട്വീറ്റിന് ഗംഭീർ നൽകിയ മറുപടിയാണ് സംശയത്തിനിടയാക്കിയത് . ട്വീറ്റിന് നന്ദി പറഞ്ഞ ഗംഭീർ അവസാനം ” നമുക്ക് ഉടൻ കാണാം.” എന്നും ചേർത്തിട്ടുണ്ട് . അതേസമയം ഗംഭീർ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല .