Skip to content

ഏകദിനത്തിൽ ഷായ് ഹോപ്പിന് അപൂർവ നേട്ടം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി രണ്ടാം സെഞ്ചുറി നേടിയിരിക്കുകയാണ് ഷായ് ഹോപ്പ് . ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ഏകദിനത്തിൽ 131 പന്തിൽ 10 ഫോറും 1 സിക്‌സും ഉൾപ്പടെ 108 റൺസാണ് നേടിയത് . ഇതോടെ തുടർച്ചായി 2 മത്സരങ്ങളിൽ ഓപ്പണിങ് ഇറങ്ങി പുറത്താകാതെ സെഞ്ചുറി നേടിയ താരമെന്ന അപൂർവ നേട്ടമാണ് ഹോപ്പ് സ്വന്തമാക്കിയത് . ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു നേട്ടവും ആർക്കും സ്വന്തമാക്കാനായിട്ടില്ല . രണ്ടാം ഏകദിനത്തിൽ 144 പന്തിൽ നിന്ന് പുറത്താകാതെ 146 റൺസാണ് ഹോപ്പ് അടിച്ചു കൂട്ടിയത് .

മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു . ഹോപ്പിന്റെ ഇന്നിംഗ്സ് ബലത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടി . 6 പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 128 റൺസാണ് .