Skip to content

മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോൾ 277 ന് 6 എന്ന ഭേദപ്പെട്ട നിലയിൽ . 16 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, 11 റൺസ് നേടിയ പാറ്റ് കമ്മിൻസ് എന്നിവരാണ് ക്രീസിൽ . മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് മാർക്കസ് ഹാരിസും ആരോൺ ഫിഞ്ചും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 112 റൺസ് നേടി . ഹാരിസ് 70 റൺസ് നേടി പുറത്തായപ്പോൾ ഫിഞ്ച് 50 റൺസ് നേടി പുറത്തായി . തുടർന്നെത്തിയ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്‌കോംബ് എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല . ഇരുവരും പുറത്തായതോടെ 148 ന് നാല് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ അഞ്ചാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്ത ഷോൺ മാർഷ്, ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത് . മാർഷ് 45 റൺസ് നേടി പുറത്തായപ്പോൾ ഹെഡ് 58 റൺസ് നേടി .

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ, ഹനുമാ വിഹാരി എന്നിവർ രണ്ടും ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .