Skip to content

വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക ; ഇത്തവണ നറുക്ക് മലിംഗയ്ക്ക്

ന്യൂസിലാൻഡിനെതിരായ ഏകദിന ട്വന്റി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. നയിക്കും . വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ നിരോഷാൻ ഡിക്ക്വെല്ലയാണ് പുതിയ വൈസ് ക്യാപ്റ്റൻ . ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ദിനേശ് ചാന്തിമലായിരുന്നു ഏകദിന ടീമിന്റെ ക്യാപ്റ്റൻ, ട്വന്റി20 ടീമിനെ ക്യാപ്റ്റനാകട്ടെ തിസേര പെരേരയും. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മൂന്ന് മാസം മുൻപ് മാത്രമാണ് മലിംഗ തിരിച്ചെത്തിയത്. ഏഷ്യ കപ്പിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ച്ച വെക്കുവാനും മലിംഗയ്ക്ക് സാധിച്ചിരുന്നു . മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായ ഏഞ്ചലോ മാത്യൂസിനെയും ടീമിലേക്ക് തിരികെ വിളിച്ചു. മൂന്ന് ഏകദിന മത്സരവും ഒരു ട്വന്റി20യും ശ്രീലങ്ക ന്യൂസിലാൻഡിൽ കളിക്കും .

ശ്രീലങ്കൻ ഏകദിന ട്വന്റി20 ടീം ;

https://twitter.com/OfficialSLC/status/1073503453589041153?s=19