Skip to content

ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റിലെ ആദ്യ ദിനത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇഷാന്ത് ശർമയെറിഞ്ഞ 54 ആം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലിയുടെ ഈ തകർപ്പൻ ക്യാച്ച് പിറന്നത് .പീറ്റർ ഹാൻഡ്സ്‌കോംബിന്റെ ബാറ്റിൽ എഡ്‌ജ്‌ ചെയ്ത പന്ത് സെക്കൻഡ് സ്ലിപ്പിൽ നിന്ന ഇന്ത്യൻ ക്യാപ്റ്റൻ വായുവിൽ ഉയർന്നുപൊങ്ങിയ വിരാട് കോഹ്ലി ഒറ്റ കൈകൊണ്ട് കൈപിടിയിലൊതുക്കുകയായിരുന്നു . 7 റൺസ് നേടാൻ മാത്രമേ ഹാൻഡ്സ്‌കോംബിന് സാധിച്ചുള്ളൂ . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക്‌ മികച്ച തുടക്കം ലഭിച്ചുവെങ്കിലും രണ്ടാം സെഷനിലെ മോശം ബാറ്റിങ് പ്രകടനം വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് . 70 റൺസ് നേടിയ മാർക്കസ് ഹാരിസ് 50 റൺസ് നേടിയ ആരോൺ ഫിഞ്ച് എന്നിവരുടെ മികവിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 112 റൺസ് ഓസ്‌ട്രേലിയ നേടിയിരുന്നു .

കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് വീഡിയോ ;

https://twitter.com/telegraph_sport/status/1073481458235424769?s=19