Skip to content

രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

ആദ്യ സെഷനിലെ മികച്ച തുടക്കത്തിന് ശേഷം രണ്ടാം സെഷനിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച .രണ്ടാം സെഷനിൽ 79 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ 145 ന് മൂന്ന് വിക്കറ്റ് എന്നനിലയിലാണ് .നാല് റൺസ് നേടിയ പീറ്റർ ഹാൻഡ്സ്‌കോംബ്, എട്ട് റൺസ് നേടിയ ഷോൺ മാർഷ് എന്നിവരാണ് ക്രീസിൽ. തകർപ്പൻ തുടക്കമാണ് ഫിഞ്ചും മാർക്കസ് ഹാരിസും ചേർന്ന് ഓസ്‌ട്രേലിയക്ക് നൽകിയത് .ഓപണിങ് കൂട്ടുകെട്ടിൽ ഇരുവരും 112 റൺസ് കൂട്ടിച്ചേർത്തു . ഫിഞ്ച് 50 റൺസ് നേടി മടങ്ങിയപ്പോൾ മാർക്കസ് ഹാരിസ് 70 റൺസ് നേടി പുറത്തായി.ഉസ്മാൻ ക്വാജയ്ക്ക് 5 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ . ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമാ വിഹാരി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റുകൾ നേടിയത് .

ഹനുമാ വിഹാരി നേടിയ വിക്കറ്റ് …