CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Advertisements

ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ വില്യംസണെ തേടിയെത്തുക ആ ചരിത്രനേട്ടം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രനേട്ടത്തിനരികെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . നാളെ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയാൽ ന്യൂസിലാൻഡിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളിൽ എത്തിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടം വില്യംസണ് സ്വന്തമാക്കും . 2016 മുതൽ 20 ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ നയിച്ച വില്യംസൺ 11മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചു . അഞ്ച് മത്സരങ്ങളിൽ മാത്രമാണ് വില്യംസണ് കീഴിൽ അവർ പരാജയപെട്ടത് നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഒരു മത്സരത്തിൽ കൂടെ വിജയം നേടുവാൻ സാധിച്ചാൽ 11 മത്സരങ്ങളിൽ ന്യൂസിലാൻഡിനെ വിജയത്തിലെത്തിച്ച ബ്രണ്ടൻ മക്കല്ലം, ജിപി ഹോവർത് എന്നിവരെ വില്യംസൺ മറികടക്കും .

28 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച സ്റ്റീഫൻ ഫ്ലെമിങാണ് ന്യൂസിലാൻഡിന് ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച ക്യാപ്റ്റൻ. പാകിസ്ഥാനെ യു എ ഇ യിൽ 2-1 ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കിവിപട എന്നാൽ മറുഭാഗത്ത് സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനോട് 3-0 ന് പരാജയപെട്ടാണ് ശ്രീലങ്ക പരമ്പരയ്ക്കെത്തുന്നത് . വെല്ലിങ്ടണിൽ ഇന്ത്യൻ സമയം രാവിലെ 3.30 നാണ് മത്സരം ആരംഭിക്കുന്നത് .

Advertisements

Get real time updates directly on you device, subscribe now.

Comments are closed, but trackbacks and pingbacks are open.