Skip to content

ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും

ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെ ഈ സീസണിൽ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും. ആരോഗ്യപരമായ കാരണങ്ങൾ മൂലം ജോൺ ഹാസ്റ്റിംഗ്‌സ് വിരമിച്ചതിനെ തുടർന്നാണ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് . ആദ്യ ആറ്‌ സീസണിലും ഫൈനലിൽ എത്തിയ മെൽബണ് കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്നും വെറും രണ്ട് വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. സ്റ്റീഫൻ ഫ്ലെമിങാണ് ടീമിന്റെ ഹെഡ് കോച്ച് . കാൻബറയിൽ സിഡ്‌നി തണ്ടറിനെതിരെയാണ് സ്റ്റാർസിന്റെ ആദ്യ മത്സരം . അതിനിടെ ഹൊബർട്ട് ഹറികെയ്ൻസ്‌ ജോർജ് ബെയ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റി . ഷെഫീൽഡ് ഷീൽഡിൽ തകർപ്പൻ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന മാത്യു വേഡാണ് ഹോബർട്ടിന്റെ പുതിയ ക്യാപ്റ്റൻ . കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയിരുന്നുവെങ്കിലും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനോട് പരാജയപെടുകയായിരുന്നു .

ഡിസംബർ 12 ന് ഗോൾഡ്‌ കോസ്റ്റിൽ ബ്രിസ്ബൻ ഹീറ്റിനെതിരെയാണ് ഹോബർട്ടിന്റെ ആദ്യ മത്സരം .