Skip to content

ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിനിടെയാണ് ഹർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായത് . എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി രഞ്ജി ട്രോഫിയിൽ ബറോഡയ്ക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ് പാണ്ഡ്യ . വലിയ പരമ്പരകൾക്ക് മുൻപായി ഫിറ്റ്‌നസ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് രഞ്ജി ട്രോഫിയിൽ കളിക്കുന്നതെന്നും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ അത് അത്യാവശ്യവുമാണെന്നും ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പാണ്ഡ്യ പറഞ്ഞു.

” വലിയ പരമ്പരകൾക്ക് ഒരു സ്വയം വിലയിരുത്തൽ അനിവാര്യമാണ് . രഞ്ജി ട്രോഫി ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് . എന്റെ ഫിറ്റ്‌നസ് എനിക്കിവിടെ അറിയണം . കൂടാതെ അടുത്ത പടി എന്താണെന്നും എനിക്കറിയണം . നിലവിൽ രഞ്ജി ട്രോഫിയിൽ മാത്രമാണ്‌ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എത്രയും വേഗത്തിൽ എനിക്ക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം വൈകിയാൽ ഒരുപക്ഷേ അതെനിക്ക് കഠിനമാകും ” പാണ്ഡ്യ പറഞ്ഞു .

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലേക്ക് അവസരം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാണ്ഡ്യ .