Skip to content

ഫീൽഡിങ് പരിശീലകന് പുറകെ ശ്രീലങ്കയ്ക്ക് പുതിയ ബാറ്റിങ് പരിശീലകൻ

ശ്രീലങ്കയുടെ പുതിയ ബാറ്റിങ് പരിശീലകനായി മുൻ ഡർഹാം കൗണ്ടി പരിശീലകൻ ജോൺ ലെവിസിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു . ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും ലെവിസ് ടീമിനൊപ്പം ചേരുക . 2019 ക്രിക്കറ്റ് ലോകകപ്പ് വരെയാണ് ടീമുമായി ലെവിസ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത് . ലെവിസിന്റെ കീഴിലായിരുന്നു 2013 ൽ ഡർഹാം കൗണ്ടി ചാംപ്യൻഷിപ് നേടിയത് . തുടർന്ന് തൊട്ടടുത്ത വർഷം ഏകദിന കിരീടവും 2016 ൽ നാറ്റ്വെസ്റ്റ് ബ്ലാസ്റ്റിൽ ഫൈനലിലും ഡർഹാം എത്തി . ജോൺ ലെവിസിന്റെ കീഴിൽ ശ്രീലങ്കൻ ബാറ്റിങ് മെച്ചപ്പെടുമെന്നും സ്ഥിരത പുലർത്തുമെന്നും പ്രതീക്ഷിക്കുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സിഇഒ പറഞ്ഞു .

1990 മുതൽ 2006 വരെ 205 ഫസ്റ്റ്-ക്ലാസ് മത്സരങ്ങളിൽ നിന്നും 31.92 ശരാശരിയിൽ 16 സെഞ്ചുറി അടക്കം 10821 റൺസ് ജോൺ ലെവിസസ് നേടിയിട്ടുണ്ട് .