Skip to content

രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . പെർത്തിലെ പുതിയ സ്റ്റേഡിയംത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം നേടി പരമ്പരയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടിം പെയ്ൻ . പെർത്തിലെ സാഹചര്യങ്ങൾ കൂടുതൽ ഉപയോഗപെടുത്താൻ ഓസ്‌ട്രേലിയക്ക് സാധിക്കുമെന്നും പെർത്തിൽ കൂടുതൽ വേഗതയാർന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നും പെയ്ൻ പറഞ്ഞു . ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും കഴിവിനൊത്ത് മികവ് പുലർത്താൻ അവർക്ക് സാധിച്ചിരുന്നില്ല . മിച്ചൽ സ്റ്റാർക്ക് വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമെന്നും പെയ്ൻ പ്രത്യാശപ്രകടിപ്പിച്ചു .

” ഫോമിലെത്തിയാൽ ഇപ്പോൾ സ്റ്റാർക്കിനേക്കാൾ മികച്ച ബൗളർ ഈ ലോകത്തില്ല . പ്രത്യേകിച്ചും ന്യൂ ബോളിൽ . പെർത്തിലെ സാഹചര്യങ്ങൾ അവന് അനുകൂലമാണ് കേൾക്കുന്നത് ശരിയാണെങ്കിൽ വിക്കറ്റ് വളരെയേറെ വേഗതയേറിയതാകും ” പെയ്ൻ കൂട്ടിച്ചേർത്തു .

പെർത്തിൽ ഓസ്‌ട്രേലിയ തിരിച്ചെത്തുമെന്ന് നേരത്തെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങും പറഞ്ഞിരുന്നു . ആദ്യ മത്സരത്തിൽ അമ്പയറിങ് മോശമായിരുന്നുവെന്ന വിമർശനവും പോണ്ടിങ് പങ്കുവെച്ചിരുന്നു .