Skip to content

ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് സ്വന്തമാക്കിയത്. മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയ റിഷാബ് പന്ത് ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ്ക്കീപ്പറെന്ന നേട്ടത്തിൽ മുൻഇംഗ്ലണ്ട് താരം ജാക്ക് റസ്സൽ, മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ് എന്നിവർക്കൊപ്പമെത്തി . മത്സരശേഷം ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി തന്റെ കരിയറിൽ വരുത്തിയ സ്വാധീനത്തെ പറ്റിതുറന്നുപറഞ്ഞിരിക്കുകയാണ് റിഷാബ് പന്ത് .

” ധോണി രാജ്യത്തിന്റെ ഹീറോയാണ് . ഒരു വ്യക്തിയെന്ന നിലയിലും ഒരു ക്രിക്കറ്റർ എന്ന നിലയിലും ഒരുപാട് കാര്യങ്ങൾ ഞാൻ ധോണിയിൽ നിന്നും പഠിച്ചിട്ടുണ്ട് . ധോണി അടുത്തുണ്ടെങ്കിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നാറുണ്ട് . എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഞാൻ അത് ധോണിയുമായി പങ്ക് വെയ്ക്കും അതിനുള്ള പരിഹാരം അദേഹം അപ്പോൾ തന്നെ കാണുകയും ചെയ്യും . ഒരു വിക്കറ്റ്കീപ്പർ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും ക്ഷമ പാലിക്കാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ് . ” ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പന്ത് പറഞ്ഞു .