Skip to content

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

ന്യൂസിലാൻഡ് എയ്ക്കെതിരായ ഏകദിന തൂത്തുവാരി ഇന്ത്യ എ . ബെയ്‌ ഓവലിൽ നടന്ന മത്സരത്തിൽ നേടിയ 75 റണ്ണിന്റെ വിജയത്തോടെടെ പരമ്പര 3-0 ന് ഇന്ത്യ എ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 48 റൺസ് നേടിയ ബൗനെ ,42 റൺസ് നേടിയ വിജയ് ശങ്കർ, 31 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 275 റൺസ് നേടി . 276 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് 44.2 ഓവറിൽ 200 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ന്യൂസിലാൻഡിന് വേണ്ടി 55 റൺസ് നേടിയ സെയ്ഫെർട്ട് മാത്രമേ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ച വെച്ചുള്ളൂ .

ഇന്ത്യ എയ്ക്ക് വേണ്ടി സിദ്ധാർത്ഥ് കൗൾ നാല് വിക്കറ്റും കൃഷ്ണപ്പ ഗൗതം രണ്ട് വിക്കറ്റും ഖലീൽ അഹമദ്, അക്ഷർ പട്ടേൽ, ക്രൂനാൽ പാണ്ഡ്യ, വിജയ് ശങ്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .