Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 31 റൺസിന്റെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . കഴിഞ്ഞ പരമ്പരകളിൽ സൗത്താഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അവരുടെ നാട്ടിൽ ടെസ്റ്റ് വിജയം നേടിയ ഇന്ത്യ ഓസ്‌ട്രേലിയയിലെ ആദ്യ മത്സരത്തിലും വിജയം നേടിയതോടെ ഈ മൂന്ന് രാജ്യങ്ങളിൽ ടെസ്റ്റ് വിജയം നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തം പേരിലാക്കി . കൂടാതെ ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 11 തവണ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര കളിച്ചിരുന്നുവെങ്കിലും ഇതുവരെയും ആദ്യ മത്സരത്തിൽ വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല . പാകിസ്ഥാന് ശേഷം ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടുന്ന ഏഷ്യൻ ടീം കൂടിയാണ് ഇന്ത്യ .

1968 ന് ശേഷം ഇതാദ്യമായാണ് ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ ഒരു വർഷത്തിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്നത് .