Skip to content

വിജയം ആഘോഷിച്ച് തീരും മുമ്പേ രാഹുൽ പരിശീലനത്തിനായി നെറ്റ്‌സിലേക്ക് ; അമ്പരന്ന് ആരാധകർ

 

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ വിജയാഘോഷത്തിന് പിന്നാലെ കെ.എൽ രാഹുൽ പരിശീലനത്തിനായി നെറ്റ്സിലേക്ക് പോയതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചിരിള്ളുന്നത് . അഡ്ലെയ്ഡിൽ ഇന്ത്യ ചരിത്ര വിജയം നേടിയെങ്കിലും രാഹുൽ തന്റെ ബാറ്റിംഗ് പ്രകടനത്തിൽ തൃപ്തനായിരുന്നില്ല . ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സിൽ നിന്നായി 46 റൺസാണ് രാഹുലിന്റെ സമ്പാദ്യം . ആദ്യ ഇന്നിംഗ്‌സിൽ 2 റൺസിൽ പുറത്തായത്തിന് പിന്നാലെ നിരവധി വിമർശങ്ങളാണ് രാഹുലിനെതിരെ ഉയർന്നത് . ടീമിൽ സ്ഥാനം നിലനിർത്താൻ ഈ പ്രകടനം മതിയാവില്ല എന്ന് നന്നായി അറിയാവുന്ന രാഹുൽ തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള കഠിന പ്രായത്നത്തിലാണ് . ഏതായാലും രണ്ടും കൽപ്പിച്ച മട്ടിലാണ് രാഹുലിപ്പോൾ .