Skip to content

ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. 347 റൺസിൻ്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ നേടിയത്.

രണ്ടാം ഇന്നിങ്സിൽ 479 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയും മൂന്ന് വിക്കറ്റ് നേടിയ പൂജ വസ്ത്രക്കറുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ 292 റൺസിൻ്റെ ലീഡ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. 44 റൺസ് നേടിയ ഹർമൻപ്രീത് കൗറായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.

ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയ ശുഭ സതീഷ്, ജെമിമ റോഡ്രിഗസ്, യാസ്ഥിക ഭാട്ടിയ, ദീപ്തി ശർമ്മ എന്നിവരുടെ മികവിലാണ് 428 റൺസ് ഇന്ത്യ അടിച്ചുകൂട്ടിയത്. മറുപടിയായി ആദ്യ ഇന്നിങ്സിൽ 136 റൺസ് നേടാൻ മത്രമെ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് ആദ്യ ഇന്നിങ്സിലും ഇംഗ്ലണ്ടിനെ തകർത്തത്.