Skip to content

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് കാരണം പുറത്ത്

മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരിക്കുകയാണ് ടീം മാനേജ്മെൻ്റ്. വലിയ പ്രതിഷേധം ഇതിന് പുറകെ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ തീരുമാനത്തിന് പിന്നിലെ കാരണം പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റനായിരുന്നു ഹാർദിക്ക് പാണ്ഡ്യ. ആ ടീമിൽ നിന്നും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുമ്പോൾ തനിക്ക് ക്യാപ്റ്റൻ സ്ഥാനം വേണമെന്ന നിബന്ധന ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന് മുൻപിൽ വെച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മുംബൈ ഇന്ത്യൻസ് ഇക്കാര്യം രോഹിത് ശർമ്മയുമായി സംസാരിക്കുകയും ഹാർദിക്ക് പാണ്ഡ്യയ്ക്ക് കീഴിൽ കളിക്കാൻ രോഹിത് ശർമ്മ സമ്മതിക്കുകയും ചെയ്തതോടെ ട്രേഡ് സാധ്യമായത്.

വലിയ പ്രതിഷേധം ഇതിന് പുറകെ ആരാധകർ ഉയർത്തുകയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ച് ലക്ഷം ഫോളോവേഴ്സിനെയാണ് ഈ പ്രഖ്യാപനത്തിന് ശേഷം മുംബൈ ഇന്ത്യൻസിന് നഷ്ടമായത്.