Skip to content

സഞ്ജുവിൻ്റെ ചുമതല അതായിരിക്കും !! തുറന്നുപറഞ്ഞ് കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിൻ്റെ മറ്റൊരു തിരിച്ചുവരവ് കൂടെയാണ് നാളെ നടക്കുന്നത്. മത്സരത്തിന് മുൻപേ പരമ്പരയിൽ സഞ്ജുവിൻ്റെ റോൾ എന്തായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ കെ എൽ രാഹുൽ.

പരമ്പരയിൽ വിക്കറ്റ് കീപ്പർ സഞ്ജുവായിരിക്കുകയില്ലെന്ന് കെ എൽ രാഹുൽ വ്യക്തമാക്കി. ക്യാപ്റ്റനായ താൻ തന്നെയായിക്കും വിക്കറ്റ് കീപ്പറെന്നും പക്ഷേ ഒരു ഘട്ടത്തിൽ ആവശ്യം വരികയാണെങ്കിൽ സഞ്ജു വിക്കറ്റ് കീപ്പറാകുമെന്നും കെ എൽ രാഹുൽ പറഞ്ഞു.

ഗയ്ക്ക്വാദ് ഒഴിച്ചാൽ മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണർ ഇല്ലയെങ്കിലും സഞ്ജു മുൻപത്തെ പോലെ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്നും കെ എൽ രാഹുൽ പറഞ്ഞു. അഞ്ചാമനായോ ആറാമനായോ ആയിരിക്കും സഞ്ജു ബാറ്റ് ചെയ്യുകയെന്നും ഏകദിന ക്രിക്കറ്റിൽ എല്ലായ്പ്പോഴും ആ ചുമതലയാണ് സഞ്ജു ചെയ്തിട്ടുള്ളതെന്നും കെ എൽ രാഹുൽ പറഞ്ഞു.

നാളെ ജോഹന്നാസ്ബർഗിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം 1.30 യ്ക്കാണ് മത്സരം ആരംഭിക്കുക.