Skip to content

മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റിയതിന് പുറകെ മുംബൈ ഇന്ത്യൻസ് കളിക്കാർക്കിടയിലും ആരാധകർക്കിടയിലും വിഭാഗീയത. ഇന്നലെയാണ് ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്.

ഹാർദിക്ക് പാണ്ഡ്യ ടീമിൽ എത്തിയത് മുതൽ ടീമിൽ വിഭാഗീയത ഉടലെടുത്തുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ഇത് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് സൂര്യകുമാർ യാദവ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ്.

Broken Heart സ്മൈലിയാണ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ട്വിറ്റർ പോസ്റ്റിലും സൂര്യകുമാർ യാദവ് പങ്കുവെച്ചിരുന്നു.

രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറി സൂര്യകുമാർ യാദവോ ബുംറയോ ക്യാപ്റ്റനായിരുന്നുവെങ്കിൽ ഇത്രയും നിരാശ ഉണ്ടാകില്ലെന്നാണ് ഒരു കൂട്ടം മുംബൈ ആരാധകരുടെ പക്ഷം. ഇരുവരെയും അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെ താഴ്ത്തികെട്ടി സംസാരിച്ച ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിച്ച് ക്യാപ്റ്റൻ ആക്കിയിരിക്കുന്നത്.