Skip to content

മുൻപിൽ ഹിറ്റ്മാൻ മാത്രം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.

ഇന്ത്യ 106 റൺസിന് വിജയിച്ച മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. 7 ഫോറും 8 സിക്സും സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. മത്സരത്തിൽ നേടിയ ഈ എട്ട് സിക്സുകളോടെ വിരാട് കോഹ്ലിയെ പിന്നിലാക്കി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സമാനായി താരം മാറി.

മത്സരത്തിലെ എട്ട് സിക്സ് അടക്കം 57 ഇന്നിങ്സിൽ നിന്നുമായി 123 സിക്സ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. 107 ഇന്നിങ്സിൽ നിന്നും 117 സിക്സാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. 140 ഇന്നിങ്സിൽ നിന്നും 180 സിക്സ് നേടിയ രോഹിത് ശർമ്മയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.