Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഗയ്ക്ക്വാദ് !! ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ഇന്ത്യ. ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്.

വെറും 52 പന്തിൽ നിന്നുമാണ് ഗയ്ക്ക്വാദ് സെഞ്ചുറി നേടിയത്. മത്സരത്തിൽ 57 പന്തിൽ 13 ഫോറും 7 സിക്സും ഉൾപ്പടെ 123 റൺസ് ഗയ്ക്ക്വാദ് അടിച്ചുകൂട്ടി.

താരത്തിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് ഇന്ത്യ നേടി. സൂര്യകുമാർ യാദവ് 29 പന്തിൽ 39 റൺസ് നേടിയപ്പോൾ തിലക് വർമ്മ 24 പന്തിൽ 31 റൺസ് നേടി. പരമ്പരയിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ 200 ൽ കൂടുതൽ റൺസ് നേടുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

നാലോവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ജേസൺ ബെഹ്റൻഡോർഫ് മാത്രമാണ് ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.