Skip to content

അടിയോടടി !! ഇന്ത്യയ്ക്കെതിരെ അതിവേഗ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അതിവേഗത്തിൽ സെഞ്ചുറി നേടി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീഷ്. താരത്തിൻ്റെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വമ്പൻ സ്കോർ സ്വന്തമാക്കി.

വെറും 47 പന്തിൽ നിന്നുമാണ് ജോസ് ഇംഗ്ലീഷ് സെഞ്ചുറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ ആദ്യ സെഞ്ചുറിയാണിത്. 50 പന്തിൽ 11 ഫോറും 8 സിക്സും ഉൾപ്പടെ 110 റൺസ് താരം അടിച്ചുകൂട്ടി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി കൂടിയാണിത്.

47 പന്തിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ റെക്കോർഡിന് ഒപ്പമാണ് താരം എത്തിയത്. സ്റ്റീവ് സ്മിത്ത് 41 പന്തിൽ 52 റൺസ് നേടി പുറത്തായി.

ഇരുവരുടെയും മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടുവാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.