Skip to content

ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഹിറ്റ്മാൻ ആരാധകർക്ക് നിരാശപെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പാണ് ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള പ്രധാന ലക്ഷ്യം. എന്നാൽ ടി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മ തിരിച്ചെത്തുകയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും ഹിറ്റ്മാൻ തുടരുമെങ്കിലും ടി20 യിൽ താരം തിരിച്ചെത്തുകയില്ല. ഇതോടെ ടി20 ലോകകപ്പിൽ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഇന്ത്യ കളിക്കുക. 2022 ടി20 ലോകകപ്പിന് ശേഷം ഒരു ടി20 മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി രോഹിത് ശർമ്മ കളിച്ചിട്ടില്ല. ഹാർദിക്ക് പാണ്ഡ്യയായിരുന്നു ടി20 ഫോർമാറ്റിൽ ഇന്ത്യയെ നയിച്ചിരുന്നത്.

എന്നാൽ ഹാർദിക്ക് പാണ്ഡ്യയുടെ തുടർച്ചയായ പരിക്കുകൾ പുതിയ ക്യാപ്റ്റനെ തേടുവാൻ ബിസിസിഐയെ നിർബന്ധിതമാക്കിയിരിക്കുകയാണ്. ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഇനി നിരവധി പരമ്പരകൾ ഒരുപക്ഷേ നഷ്ടമാകും. അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലൂടെയാകും പാണ്ഡ്യ തിരിച്ചുവരവ് അറിയിക്കുക.

നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.