Skip to content

ഇരുന്നൂറിൽ നിന്നും രണ്ടിലേക്ക് !! പ്രസ്സ് കോൺഫ്രൻസിൽ കണ്ണുതള്ളി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിന് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചത് തണുപ്പൻ പ്രതികരണം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായുള്ള പ്രസ്സ് കോൺഫ്രൻസിനെത്തിയ സൂര്യയെ നിരാശപെടുത്തുന്നതായിരുന്നു മാധ്യമങ്ങളുടെ എണ്ണം.

ഐസിസി ഏകദിന ലോകകപ്പിൽ ഇരുന്നൂറിൽ അധികം മാധ്യമങ്ങളാണ് ഓരോ പ്രസ്സ് കോൺഫ്രൻസിൽ സാന്നിധ്യം അറിയിച്ചിരുന്നത്. എന്നാൽ ഇക്കുറി രണ്ടോ മൂന്നോ മാധ്യമ പ്രവർത്തകർ മാത്രമാണ് പ്രസ്സ് കോൺഫ്രൻസിൽ ഉണ്ടായിരുന്നത്.

രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, ബുംറ അടക്കമുളള സൂപ്പർതാരങ്ങൾ ആരും തന്നെ ഈ പരമ്പരയിൽ കളിക്കുന്നില്ല. പരിക്കേറ്റ ഹാർദിക്ക് പാണ്ഡ്യയ്ക്കും കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് സൂര്യകുമാർ യാദവ് ക്യാപ്റ്റനായത്.

സഞ്ജു സാംസൺ, യുസ്വെന്ദ്ര ചഹാൽ എന്നിവരെ ഇന്ത്യ അവഗണിക്കുകയും ചെയ്തു. ഇഷാൻ കിഷനും ജിതേഷ് ശർമ്മയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. റിതുരാജ് ഗയ്ക്ക്വാദാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.