Skip to content

പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

ഈ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ദേവ്ദത് പടിക്കലിനെ ടീമിൽ നിന്നും ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിൽ നിന്നും ഇന്ത്യൻ പേസറെ ടീമിലെത്തിച്ചാണ് പടിക്കലിനെ രാജസ്ഥാൻ ട്രേഡ് ചെയ്തത്.

ഇന്ത്യൻ പേസർ ആവേശ് ഖാനെയാണ് രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൽ നിന്നും ടീമിൽ എത്തിച്ചിരിക്കുന്നത്. 2022 ലേലത്തിൽ 10 കോടിയ്ക്കാണ് ആവേശ് ഖാനെ ലഖ്നൗ സ്വന്തമാക്കിയിരുന്നത്. മറുഭാഗത്ത് 7.75 കോടിയ്ക്കാണ് പടിക്കലിനെ റോയൽസ് ടീമിൽ എത്തിച്ചത്.

ഡൽഹി ക്യാപിറ്റൽസിനായി അരങ്ങേറ്റം കുറിച്ച ആവേശ് ആദ്യ സീസണിൽ ലഖ്നൗവിനായി തിളങ്ങിയെങ്കിലും കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. മറുഭാഗത്ത് ആർ സീ ബിയിൽ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച ദേവ്ദതിന് ആ പ്രകടനം റോയൽസിനായി കാഴ്ച്ചവെയ്ക്കാൻ സാധിച്ചിരുന്നില്ല.

നവംബർ 26 ന് മുൻപായി നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകൾ സമർപ്പിക്കേണ്ടതുണ്ട്. ഡിസംബർ 19 ന് ദുബായിലാണ് താരലേലം നടക്കുന്നത്.