Skip to content

തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി.

ലോകകപ്പിൽ 765 റൺസ് അടിച്ചുകൂട്ടി ടൂർണമെൻ്റിലെ മികച്ച താരമായ കോഹ്ലി ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തും ബാബർ അസം രണ്ടാം സ്ഥാനത്തും ആണുള്ളത്. ഗില്ലിന് 826 പോയിൻ്റും ബാബറിന് 824 പോയിൻ്റും കോഹ്ലിയ്ക്ക് 791 പോയിൻ്റുമാണ് ഉള്ളത്. 769 പോയിൻ്റോടെ ക്യാപ്റ്റൻ രോഹിത് ശർമ്മ നാലാം സ്ഥനത്തുണ്ട്.

ബൗളർമാരുടെ റാങ്കിങിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ ബൗളർമാരാണ് ഉള്ളത്. മൊഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തും ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തും തുടരുമ്പോൾ കുൽദീപ് യാദവ് റാഷിദ് ഖാനൊപ്പം ആറാം സ്ഥാനത്തും മൊഹമ്മദ് ഷാമി പത്താം സ്ഥാനത്തുമുണ്ട്.

ലോകകപ്പ് നേടിയെങ്കിലും റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. മൂന്ന് ഫോർമാറ്റിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.