Skip to content

തകർപ്പൻ സെഞ്ചുറിയുമായി മാർഷ് !! തുടർച്ചയായ ഏഴാം വിജയവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ തകർത്ത് ഓസ്ട്രേലിയ. പൂനെയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം വിജയമാണിത്.

മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 44.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 132 പന്തിൽ 17 ഫോറും 9 സിക്സും അടക്കം 177 റൺസ് നേടിയ മിച്ചൽ മാർഷാണ് ഓസ്ട്രേലിയക്ക് അനായാസ വിജയം സമ്മാനിച്ചത്.

ഈ ലോകകപ്പിലെ മിച്ചൽ മാർഷിൻ്റെ രണ്ടാം സെഞ്ചുറിയാണിത്. ഡേവിഡ് വാർണർ 61 പന്തിൽ 53 റൺസും സ്റ്റീവ് സ്മിത്ത് 64 പന്തിൽ 63 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 79 പന്തിൽ 74 റൺസ് നേടിയ ടൗഹിദ് ഹസൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഓസ്ട്രേലിയക്കായി ആഡം സാംപ, സീൻ അബോട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

സെമിഫൈനലിൽ സൗത്താഫ്രിക്കയാണ് ഓസ്ട്രേലിയയുടെ എതിരാളികൾ.