Skip to content

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതോടെയാണ് പാകിസ്ഥാൻ പുറത്തായത്.

രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 50 ൽ താഴെ റൺസിന് ഓൾ ഔട്ടാക്കി 2.4 ഓവറിനുള്ളിൽ വിജയലക്ഷ്യം മറികടന്നാൽ മാത്രമെ പാകിസ്ഥാന് യോഗ്യത നേടാൻ സാധിക്കുമായിരുന്നില്ല. അതിന് സാധിച്ചില്ലെന്ന് മാത്രമല്ല മികച്ച സ്കോറിലേക്കാണ് ഇംഗ്ലണ്ട് നീങ്ങികൊണ്ടിരിക്കുന്നത്.

പാകിസ്ഥാൻ പുറത്തായതോടെ ന്യൂസിലൻഡ് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിക്കുന്ന നാലാമത്തെ ടീമായി മാറി. പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയായിരിക്കും ന്യൂസിലൻഡിൻ്റെ എതിരാളികൾ. രണ്ടാം സെമിയിൽ ഓസ്ട്രേലിയ സൗത്താഫ്രിക്കയുമായി ഏറ്റുമുട്ടും.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് പാകിസ്ഥാനെതിരായ ഈ മത്സരം നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ 2025 ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുവാൻ ഇംഗ്ലണ്ടിന് സാധിക്കും. മറുഭാഗത്ത് വിജയത്തോടെ ലോകകപ്പിൽ നിന്നും മടങ്ങുകയാകും പാകിസ്ഥാൻ്റെ ലക്ഷ്യം.