Skip to content

സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ. ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ പരമ്പരയിലും തിരിച്ചെത്താൻ സാധിക്കില്ല.

റിപ്പോർട്ടുകൾ പ്രകാരം സൂര്യകുമാർ യാദവോ റിതുരാജ് ഗയ്ക്ക്വാദോ ആയിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര ഈ മാസം 23 നാണ് ആരംഭിക്കുന്നത്.

സഞ്ജു സാംസൺ, യുസ്വെന്ദ്ര ചഹാൽ, അക്ഷർ പട്ടേൽ എന്നിവർ ഇന്ത്യക്കായി തിരിച്ചെത്തും. സീനിയർ പേസർ ഭുവനേശ്വർ കുമാറും തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച റിയാൻ പരാഗ് ഈ പരമ്പരയോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത്.

മറുഭാഗത്ത് മാത്യൂ വേഡാണ് പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുന്നത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ് അടക്കമുള്ളവർ ഓസ്ട്രേലിയക്കായി കളിക്കും.