Skip to content

വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് നേടിയ ഷാമിയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിലാണെങ്കിൽ കൂടിയും ഇന്ത്യയുടെ മികച്ച പേസർ ഷാമിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.

ഈ ലോകകപ്പിൽ ഷാമി തന്നെയായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ വിക്കറ്റുകൾ നേടുകയെന്നും അതിന് കാരണം ബുംറയ്ക്കെതിരെ ചാൻസ് എടുക്കാൻ ബാറ്റ്സമാന്മാർ തയ്യാറാകാത്തതാണെന്നും ഗംഭീർ പറഞ്ഞു.

പലപ്പോഴും ടീമിലെ ഏറ്റവും മികച്ച ബൗളറായിരിക്കില്ല ടീമിന് വേണ്ടി കൂടുതൽ വിക്കറ്റുകൾ നേടുന്നതെന്നും അതിന് കാരണം എതിർ ടീം അവർക്കെതിരെ ഷോട്ടുകൾ പായിക്കാൻ മടിക്കുന്നത് കൊണ്ടാണെന്നും ബുംറയുടെ സ്പെല്ലുകൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകുമെന്നിമു ഗംഭീർ പറഞ്ഞു. മികച്ച ബൗളറുടെ എക്കണോമി റേറ്റ് മികച്ചതായിരിക്കുമെന്നും പക്ഷേ അധികം വിക്കറ്റ് അവർ നേടുകയില്ലെന്നും ഗംഭീർ പറഞ്ഞു.

ഷാമിയെ എതിർ ടീം അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്നത് ബുംറ കാരണമാണെന്നും ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടർ അതിപ്പോഴും ബുംറ തന്നെയാണെന്നും ഇന്ത്യൻ ടീം ഇത്രയും കരുത്തരാകാനുള്ള കാരണവും ബുംറ തന്നെയാണെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.