Skip to content

ബാബറിൻ്റെ ആധിപത്യം അവസാനിച്ചു ! ഏകദിന റാങ്കിങിൽ ഇന്ത്യൻ താരം ഒന്നാമത്

ഐസിസി ഏകദിന റാങ്കിങിലെ പാക് ക്യാപ്റ്റൻ ബാബർ അസമിൻ്റെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരാൻ സാധിക്കാതെ വന്നതോടെയാണ് ബാബർ അസമിന് ഒന്നാം സ്ഥാനം നഷ്ടമായത്.

950 ദിവസം നീണ്ട ആധിപത്യത്തിനൊടുവിലാണ് ബാബർ അസമിന് ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായത്. ഐസിസി ഏകദിന ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ.

സച്ചിൻ ടെണ്ടുൽക്കർ, എം എസ് ധോണി, വിരാട് കോഹ്ലി എന്നിവരാണ് ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ. 830 റേറ്റിങ് പോയിൻ്റാണ് നിലവിൽ ശുഭ്മാൻ ഗില്ലിന് ഉള്ളത്. മറുഭാഗത്ത് 823 റേറ്റിങ് പോയിൻ്റാണ് ബാബർ അസമിന് ഉള്ളത്.

സൗത്താഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയ വിരാട് കോഹ്ലി റാങ്കിങിൽ നാലാം സ്ഥാനത്തും എത്തിയിട്ടുണ്ട്. 770 റേറ്റിങ് പോയിൻ്റാണ് നിലവിൽ കോഹ്ലിയ്ക്കുള്ളത്. ബൗളർമാരുടെ റാങ്കിങ്ങിൽ മൊഹമ്മദ് സിറാജാണ് ഒന്നാം സ്ഥാനത്തുള്ളത്.