Skip to content

ഇങ്ങനെയാണ് കളിക്കേണ്ടത് ! കോഹ്ലിയ്‌ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

വിരാട് കോഹ്ലിയെ ഉന്നം വെച്ച് വീണ്ടും രംഗത്തെത്തി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. നെതർലൻഡ്സിനെതിരായ ബെൻ സ്റ്റോക്സിൻ്റെ പ്രകടനം താരതമ്യം ചെയ്തുകൊണ്ടാണ് കോഹ്ലിയെ ഹഫീസ് വിമർശിച്ചത്.

നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ കോഹ്ലി സ്വാർത്ഥനായ ബാറ്റ്സ്മാനാണെന്നും ടീമിനല്ല കോഹ്ലി പ്രാധാന്യം നൽകുന്നതെന്നും ഹഫീസ് വിമർശിച്ചിരുന്നു. ഹഫീസിനെതിരെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ കോഹ്ലിയെ വെറുതെ വിടാതെ വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഹഫീസ്.

” ബെൻ സ്റ്റോക്സ് കപ്പലിൻ്റെ രക്ഷകനായി മാറി. സമ്മർദ്ദത്തിനിടയിൽ മികച്ച സെഞ്ചുറി, ആവശ്യം വന്നപ്പോൾ അവൻ ഇന്നിങ്സ് ആങ്കർ ചെയ്തു. പിന്നീട് അഗ്രസീവായി ടീമിന് വിജയിക്കാൻ വേണ്ടി പരമാവധി റൺസ് നേടുകയും ചെയ്തു. സ്വാർത്ഥതയും നിസ്വാർത്ഥതയിലും തമ്മിലുള്ള വ്യത്യാസം ചൂണ്ടുകാട്ടുന്ന വ്യക്തമായ ഉദാഹരണം ആണിത് !! ” മൈക്കൽ വോണിനെ മെൻഷൻ ചെയ്തുകൊണ്ട് ഹഫീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സ്റ്റോക്സിൻ്റേത് മികച്ച ഇന്നിങ്സ് ആണെന്നും പക്ഷേ കോഹ്ലി ദുഷ്കരമായ പിച്ചിൽ ഇതിലും മികച്ച ബൗളിംഗ് നിരയ്ക്കെതിരെയാണ് സെഞ്ചുറി നേടിയതെന്നും ഹഫീസിന് മറുപടിയായി മൈക്കൽ വോൺ കുറിച്ചു.

https://twitter.com/MichaelVaughan/status/1722250422843531474?t=fWb2MR8y_3kwVxEvZ6EfBQ&s=19