Skip to content

ഇത് നിനക്ക് മാത്രമേ കഴിയൂ !! മാക്സ്വെല്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഏകദിന ലോകകപ്പിൽ അഫ്ഗാനെതിരെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഡബിൾ സെഞ്ചുറി നേടി ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ച ഗ്ലെൻ മാക്സ്വെല്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി.

മറ്റുള്ള ബാറ്റ്സ്മാന്മാർ അഫ്ഗാൻ ബൗളർമാർക്ക് മുൻപിൽ വീണ ശേഷമാണ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ചുകൊണ്ട് ഗ്ലെൻ മാക്സ്വെൽ ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരശേഷം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഐ പി എല്ലിലെ തൻ്റെ സഹതാരം കൂടിയായ ഗ്ലെൻ മാക്സ്വെല്ലിനെ പ്രശംസിച്ചത്.

” ഇത് നിന്നെകൊണ്ട് മാത്രമേ കഴിയൂ !! ഫ്രീക്ക് ” മാക്സ്വെല്ലിനെ പ്രശംസിച്ചുകൊണ്ട് കോഹ്ലി തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 91 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. അതിന് ശേഷമാണ് മാക്സ്വെല്ലിൻ്റെ മികവിൽ ഓസീസ് തിരിച്ചുവരവ് നടത്തിയത്. 128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പടെ പുറത്താകാതെ 201 റൺസ് മാക്സ്വെൽ നേടിയിരുന്നു.
അഫ്ഗാൻ ഉയർത്തിയ 293 റൺസിൻ്റെ വിജയലക്ഷ്യം 46.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ടീമിലെ മറ്റു താരങ്ങളിൽ ഒരാൾക്ക് പോലും 25 റൺസ് നേടാൻ സാധിക്കാത്ത മത്സരത്തിലാണ് ഡബിൾ സെഞ്ചുറി മാക്സ്വെൽ കുറിച്ചത്.