Skip to content

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവും ഷഹീൻ അഫ്രീദി സ്വന്തമാക്കി.

കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 45.1 ഓവറിൽ 204 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 9 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ ഷഹീൻ അഫ്രീദി നേടിയിരുന്നു.

മത്സരത്തിൽ നേടിയ മൂന്ന് വിക്കറ്റുകളോടെ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് താരം പൂർത്തിയാക്കി. വെറും 51 ഇന്നിങ്സിൽ നിന്നുമാണ് 100 വിക്കറ്റ് താരം പൂർത്തിയാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറായി ഷഹീൻ അഫ്രീദി മാറി. 52 ഇന്നിങ്സിൽ നിന്നും 100 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെയാണ് ഷഹീൻ അഫ്രീദി പിന്നിലാക്കിയത്.

54 ഇന്നിംഗ്സിൽ നിന്നും 100 വിക്കറ്റ് നേടിയ ഷെയ്ൻ ബോണ്ട്, മുസ്തഫിസൂർ റഹ്മാൻ എന്നിവരാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. മത്സരത്തിലെ മൂന്ന് വിക്കറ്റ് അടക്കം ഈ ലോകകപ്പിൽ 16 വിക്കറ്റ് ഷഹീൻ അഫ്രീദി നേടിയിട്ടുണ്ട്.