Skip to content

ഇവരൊന്നും എൻ്റെ ലെവലിൽ ഇല്ല !! ആരാധകരുടെ നെറ്റി ചുളിപ്പിച്ച് റിയാൻ പരാഗിൻ്റെ സെലിബ്രേഷൻ : വീഡിയോ

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ആസാം യുവതാരം റിയാൻ പരാഗ്. ടൂർണമെൻ്റിൽ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടികൊണ്ടാണ് താരം കുതിപ്പ് തുടരുന്നത്. എന്നാൽ ഇതിനിടെ താരത്തിൻ്റെ സെലിബ്രേഷൻ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

ബംഗാളിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ശേഷമാണ് ചർച്ചകൾക്ക് ഇടയാക്കിയ സെലിബ്രേഷൻ താരം നടത്തിയത്. മറ്റുള്ള താരങ്ങളെ ചൂണ്ടികാട്ടി ഇവരൊന്നും തൻ്റെ ലെവലിൽ ഇല്ലെന്നും താൻ ഉയരത്തിലാണെന്ന് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു പരാഗിൻ്റെ ഈ സെലിബ്രേഷൻ.

ഇതിന് പുറകെ പരാഗിനെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും ആരാധകർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഐ പി എല്ലിൽ അടക്കം വ്യത്യസ്തമായ സെലിബ്രേഷൻ താരത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റു താരങ്ങളെ തരം താഴ്ത്തികൊണ്ടുള്ള സെലിബ്രേഷൻ അതിരുവിട്ടെന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.

എന്നാൽ പ്രമുഖ കമൻ്റേറ്റർ ആസാം താരങ്ങളെ തരംതാഴ്ത്തി സംസാരിച്ചിരുന്നുവെന്നും ഇതിന് മറുപടിയാണ് പരാഗ് നൽകിയതെന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം.

വീഡിയോ: