Skip to content

ഇത് അഫ്ഗാൻ വീര്യം ! ലോകകപ്പിൽ ശ്രീലങ്കയെയും പരാജയപെടുത്തി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് തങ്ങളുടെ മൂന്നാം വിജയം നേടി അഫ്ഗാനിസ്ഥാൻ. പൂനെയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 242 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. 74 പന്തിൽ 62 റൺസ് നേടിയ റഹ്മത് ഷാ, 39 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ, 74 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി,63 പന്തിൽ 73 റൺസ് നേടിയ അസ്മതുള്ള ഒമർസായ് എന്നിവരാണ് അഫ്ഗാനിസ്ഥാനായി തിളങ്ങിയത്.

ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെ അഫ്ഗാനിസ്ഥാൻ പരാജയപെടുത്തിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 49.3 ഓവറിൽ 241 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 46 റൺസ് നേടിയ നിസങ്കയായിരുന്നു ശ്രീലങ്കയുടെ ടോപ് സ്കോറർ.

പത്തോവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഫസൽഹാഖ് ഫറൂഖിയാണ് ശ്രീലങ്കയെ തകർത്തത്. മുജീബ് റഹ്മാൻ രണ്ട് വിക്കറ്റ് നേടി മികവ് പുലർത്തി.