Skip to content

അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പിൽ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാൻ, ജോ റൂട്ട് എന്നിവരെ പുറത്താക്കികൊണ്ട് ബുംറയാണ് ഇംഗ്ലണ്ടിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യ വിജയിച്ച മത്സരത്തിൽ മൂന്ന് വിക്കറ്റ് ബുംറ നേടിയിരുന്നു. ഈ ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റ് ബുംറ നേടിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ നിലവിലെ ഏറ്റവും മികച്ച പേസറെന്നാണ് വസീം അക്രം പ്രശംസിച്ചിരിക്കുന്നത്.

” അവൻ്റെ കൺട്രോൾ, പേസ്, വാരിയേഷൻ ! അവനൊരു കംപ്ലീറ്റ് ബൗളറാണ്. ഇത്തരമൊരു പിച്ചിൽ ന്യൂ ബോളിൽ ഇങ്ങനെ പന്തെറിയാൻ ഒരു കംപ്ലീറ്റ് ബൗളർക്ക് മാത്രമെ സാധിക്കൂ. ” വസീം അക്രം പറഞ്ഞു.

ന്യൂ ബോളിൽ ഔട്ട് സ്വിങർ എറിയാനുള്ള ബുംറയുടെ കഴിവ് അവിശ്വസനീയമാണെന്നും വലം കയ്യൻ ബാറ്റ്സ്മാന്മാർക്കെതിരെ ഔട്ട് സ്വിങറുകൾ എറിയുമ്പോൾ പലകുറി തനിയ്ക്ക് പന്ത് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ലയെന്നും ന്യൂ ബോളിൽ തന്നേക്കാൾ നിയന്ത്രണം ജസ്പ്രീത് ബുംറയ്ക്ക് ഉണ്ടെന്നും വസീം അക്രം കൂട്ടിച്ചേർത്തു.