Skip to content

എങ്ങോട്ടാ എറിയുന്നേ !! തോൽവിയ്ക്ക് പുറകെ ബൗളറെ ചീത്ത വിളിച്ച് ബാബർ അസം : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. തോൽവികൾക്ക് പുറകെ വലിയ വിമർശനമാണ് ബാബർ അസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് ശേഷം ബൗളറെ ബാബർ ചീത്തവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

മത്സരത്തിൽ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും പാകിസ്ഥാന് വിജയം നേടാൻ സാധിച്ചിരുന്നില്ല. ഒരു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്ക വിജയം കുറിച്ചത്. 48 ആം ഓവറിലെ രണ്ടാം പന്തിൽ മൊഹമ്മദ് നവാസിനെതിരെ ബൗണ്ടറി നേടിയാണ് കേശവ് മഹാരാജ് സൗത്താഫ്രിക്കയെ വിജയിപ്പിച്ചത്.

മൊഹമ്മദ് നവാസ് എറിഞ്ഞ പന്തിൽ തൃപ്തനല്ലാതിരുന്ന ബാബർ തൻ്റെ അമർഷം മറച്ചുപിടിച്ചില്ല. നവാസിന് നേരെ കടുത്ത വാക്കുകൾ തന്നെ ബാബർ അസം പ്രയോഗിച്ചു.

തുടര്ച്ചയായ നാലാം തോൽവിയോടെ പാകിസ്ഥാന് അകത്തുനിന്നും പുറത്തുനിന്നും ബാബർ അസമിൻ്റെ ക്യാപ്റ്റൻസിയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ലോകകപ്പിൽ ബാബറിൻ്റെ പല തീരുമാനങ്ങളും പാകിസ്ഥാന് തിരിച്ചടിയായി. അതിനൊപ്പം തന്നെ കളിക്കാരുടെ മോശം പ്രകടനവും പാകിസ്ഥാൻ്റെ നില ദുഷ്കരമാക്കി.

സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപ് ലോകകപ്പിന് ശേഷം മാറ്റങ്ങൾ ഉണ്ടാകുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിചചിരുന്നു. ടീമിനെ പിൻതുണയ്ക്കുന്നത് തുടരണമെന്നും ലോകകപ്പിന് ശേഷം ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും ക്രിക്കറ്റ് ബോർഡ് ആരാധകർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

വീഡിയോ ;