Skip to content

അമ്പമ്പോ ! 104 മീറ്ററോ !! പടുകൂറ്റൻ സിക്സ് പറത്തി ഗ്ലെൻ മാക്സ്വെൽ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ സിക്സ് പറത്തി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ താരം ഈ മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ച്ചത്.

ഓസ്ട്രേലിയ 388 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ 24 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 41 റൺസ് നേടിയാണ് മാക്സ്വെൽ പുറത്തായത്. മത്സരത്തിൽ മിച്ചൽ സാൻ്റ്നർക്കെതിരെ മാക്സ്വെൽ പറത്തിയ പടുകൂറ്റൻ സിക്സ് ആരാധകർക്ക് ആവേശത്തിലാഴ്ത്തി. 43 ആം ഓവറിലെ മൂന്നാം പന്തിൽ മാക്സ്വെൽ പായിച്ച ഈ സിക്സ് ധർമ്മശാല സ്റ്റേഡിയത്തിൻ്റെ റൂഫിലാണ് വന്നുവീണത്.

104 മീറ്ററാണ് ഈ പടുകൂറ്റൻ സിക്സ് പറന്നത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സ് കൂടെയാണിത്.

നേരത്തെ കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ 40 പന്തിൽ സെഞ്ചുറി നേടികൊണ്ട് ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോർഡ് മാക്സ്വെൽ സ്വന്തമാക്കിയിരുന്നു. 44 പന്തിൽ 9 ഫോറും 8 സിക്സും ഉൾപ്പടെ 106 റൺസ് നേടിയാണ് മത്സരത്തിൽ മാക്സ്വെൽ പുറത്തായത്.

വീഡിയോ :