Skip to content

പാകിസ്ഥാനെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! ആ നിയമം ആദ്യം മാറ്റണം !! നിർദ്ദേശവുമായി ഹർഭജൻ സിങ്

ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ പാകിസ്ഥാൻ തോറ്റതിന് കാരണം മോശം അമ്പയറിങും ഐസിസിയുടെ മോശം നിയമവുമാണെന്നും മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

ചെന്നൈയിൽ നടന്ന ആവേശപോരാട്ടത്തിൽ ഒരു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്ക വിജയിച്ചത്. മത്സരത്തിലെ 46 ആം ഓവറിൽ ഹാരിസ് റൗഫിൻ്റെ പാഡിൽ കൊണ്ടതിന് പുറകെ പാക് താരങ്ങൾ അപ്പീൽ ചെയ്തുവെങ്കിലും അമ്പയർ വിക്കറ്റ് വിധിച്ചിരുന്നില്ല. പാകിസ്ഥാൻ റിവ്യൂ എടുത്തുവെങ്കിലും നേരിയ വ്യത്യാസത്തിൽ അമ്പയേഴ്സ് കോൾ ആവുകയായിരുന്നു. മത്സരത്തിൽ ഒടുവിൽ സൗത്താഫ്രിക്ക വിജയിക്കുകയും ചെയ്തു.

ഡിസിഷൻ റിവ്യൂവിൽ നിന്നും അമ്പയേഴ്സ് കോൾ എടുത്തുമാറ്റണമെന്നാണ് ഹർഭജൻ സിങ് തുറന്നടിച്ചിരിക്കുന്നത്. പന്ത് സ്റ്റമ്പിൽ തട്ടുമെങ്കിൽ അമ്പയർ ഔട്ട് നൽകിയോ അതോ നോട്ടൗട്ട് നൽകിയോയെന്ന് പരിഗണിക്കരുതെന്നും അത് ഔട്ട് തന്നെയാണെന്ന് കണക്കാക്കണമെന്നും അല്ലെങ്കിൽ പിന്നെ ഈ ടെക്നോളജി കൊണ്ട് എന്താണ് പ്രയോജനമെന്നും മോശം അമ്പയറിങും മോശം നിയമവും കാരണമാണ് പാകിസ്ഥാന് വിജയം നഷ്ടമായതെന്നും ഹർഭജൻ സിങ് പറഞ്ഞു.

മത്സരത്തിലെ റാസി വാൻഡർ ഡസൻ്റെ വിക്കറ്റും വിവാദങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്. DRS ൽ പിഴവ് പറ്റിയെന്ന് ഐസിസി തുറന്നുസമ്മതിക്കുകയും ചെയ്തു. നേരത്തെ ഓസ്ട്രേലിയ സൗത്താഫ്രിക്ക മത്സരത്തിലും DRS ൽ പിഴവ് പറ്റിയെന്ന് ആരാധകർ ചൂണ്ടികാണിച്ചിരുന്നു.