Skip to content

പാകിസ്ഥാനിലേക്ക് ജാവോ ! പാകിസ്ഥാൻ്റെ സെമിഫൈനൽ മോഹങ്ങൾ അവസാനിച്ചു

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. സൗത്താഫ്രിക്കയ്ക്കെതിരെ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും വിജയം നേടുവാൻ പാകിസ്താന് സാധിച്ചില്ല. ഒരു വിക്കറ്റിൻ്റെ ആവേശവിജയം സൗത്താഫ്രിക്ക കുറിക്കുകയും ചെയ്തു.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 271 റൺസിൻ്റെ വിജയലക്ഷ്യം 47.2 ഓവറിലാണ് സൗത്താഫ്രിക്ക മറികടന്നത്. മത്സരം അവസാന ഓവറുകളിലേക്ക് കടന്നില്ലയെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നേടി പാകിസ്ഥാൻ തിരിച്ചുവന്നതോടെയാണ് മത്സരം ആവേശകരമായത്. 93 പന്തിൽ 91 റൺസ് നേടിയ മാർക്രം പുറത്തായതോടെയാണ് മത്സരത്തിൽ പാകിസ്ഥാൻ ശക്തമായി തിരിച്ചെത്തിയപ്പോൾ പാക് പേസർമാർ മികവ് പുലർത്തിയപ്പോൾ മനസാന്നിധ്യം കൈവിടാതെ കേശവ് മഹാരാജും ഷംസിയും ടീമിന് വിജയം നേടികൊടുത്തു.

മത്സരത്തിലെ തോൽവിയോടെ പാകിസ്ഥാൻ്റെ സെമിഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. 6 മത്സരങ്ങൾ കളിച്ച പാകിസ്ഥാന് നാല് പോയിൻ്റ് മാത്രമാണ് നെടുവാൻ സാധിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമാണ് പാകിസ്ഥാൻ തകർന്നത്.

ഇനി ബംഗ്ളാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് പാകിസ്ഥാന് മത്സരങ്ങൾ ശേഷിക്കുന്നത്. മറുഭാഗത്ത് ഈ ലോകകപ്പിലെ അഞ്ചാം വിജയമാണ് സൗത്താഫ്രിക്ക നേടിയിരിക്കുന്നത്. ലോകകപ്പിൽ നെതർലൻഡ്സിനെതിരെ മാത്രമാണ് സൗത്താഫ്രിക്ക പരാജയപെട്ടത്.