Skip to content

തുടർതോൽവികൾ ! ബാബർ അസമിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും

ഏഷ്യ കപ്പിന് പുറകെ ഏകദിന ലോകകപ്പിലും മോശം പ്രകടനം തുടരുകയാണ് പാകിസ്ഥാൻ. ആദ്യ രണ്ട് മത്സരം വിജയിച്ച പാകിസ്ഥാൻ പിന്നീടുള്ള മൂന്ന് മത്സരങ്ങളും പരാജയപെട്ടിരുന്നു. ഇതിന് പുറകെ ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് പാകിസ്ഥാൻ.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിൽ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തുടർതോൽവികൾക്കിടയിലും ടീമിനെ പിന്തുണയ്ക്കണമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പാക് ക്രിക്കറ്റ് ബോർഡ് ആരാധകരോട് അഭ്യർതിച്ചിരിക്കുന്നത്.

മികച്ച ടീമിനെ തിരഞ്ഞെടുക്കാൻ ക്യാപ്റ്റൻ ബാബർ അസമിനും ചീഫ് സെലക്‌ടർ ഇൻസമാം ഉൾ ഹഖിനും പൂർണ സ്വാതന്ത്ര്യവും പിന്തുണയും നൽകിയിരുന്നുവെന്നും ഇനി മുൻപോട്ട് പോകുമ്പോൾ ഈ ലോകകപ്പിലെ പ്രകടനം കണക്കിൽ എടുത്തുകൊണ്ട് പാകിസ്താൻ ടീമിൻ്റെ നല്ലതിനായി ഉചിതമായ തീരുമാനങൾ എടുക്കുമെന്നും എന്നാലിപ്പോൾ ആരാധകരോടും മുൻ താരങ്ങളോടും പാക് ടീമിനെ പിന്തുണയ്ക്കുമെന്ന് അഭ്യർതഥിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

ബാബർ അസമിന് പകരം പാകിസ്ഥാൻ സൂപ്പർ ലീഗിൽ അടക്കം കഴിവ് തെളിയിച്ച ഷഹീൻ അഫ്രീദിയായിരിക്കും ഒരുപക്ഷേ ലോകകപ്പിന് ശേഷം പാകിസ്ഥാനെ നയിക്കുക. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തിൽ മാറ്റം വരുത്തുവാൻ സാധ്യതയില്ല. ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി നിലവിൽ ശ്രീലങ്കയ്ക്ക് പുറകിൽ ആറാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്.