Skip to content

എന്തുകൊണ്ടാണ് ഷാമിയും സിറാജും അത് ചെയ്യാത്തത് !! പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ താരം

ഐസിസി ഏകദിന ലോകകപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് നമസ് ചെയ്ത പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെതിരെ ആഞ്ഞടിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്ഥാൻ കളിക്കാർക്ക് മതവും രാഷ്ട്രീയവും ആണ് വലുതെന്നും ക്രിക്കറ്റ് മൂന്നാമതേ വരുവെന്നും കനേരിയ വിമർശിച്ചു.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ശേഷമായിരുന്നു റിസ്വാൻ നമാസ് ചെയ്തത്. ഇതിന് പുറകെ താരത്തിനെതിരെ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

മതപരമായ കാര്യങ്ങൾ ചെയ്യേണ്ടത് ഡ്രസിങ് റൂമിൽ ആണെന്നും ഇതൊന്നും പരസ്യമായി ചെയ്യേണ്ടകാര്യമില്ലെന്നും ഇന്ത്യൻ താരങ്ങൾ ആരും തന്നെ പ്രാർത്ഥിക്കാറില്ലയെന്നാണോ കരുതിയതെന്നും കനേരിയ വിമർശിച്ചു.

” ഈ പാകിസ്ഥാൻ ടീമിന് മതമാണ് വലുത്, പിന്നീട് രാഷ്ട്രീയവും. മൂന്നാം സ്ഥാനം മാത്രമാണ് അവർ ക്രിക്കറ്റിന് നൽകുന്നത്. നിങ്ങൾക്ക് നമാസ് ചെയ്യണമെങ്കിൽ അത് ഡ്രസിങ് റൂമിൽ വെച്ചായികൂടെ. എല്ലാവരുടെയും മുൻപിൽ വെച്ച് ചെയ്യേണ്ടതിൻ്റെ ആവശ്യകത എന്താണ്. ഞങ്ങൾ പൂജ ചെയ്യാറുണ്ട്. എന്നുവെച്ച് ഗ്രൗണ്ടിൽ ഞങ്ങളത് ചെയ്യാറില്ല. രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമെല്ലാം പ്രാർത്ഥിക്കാത്തവർ ആണെന്നാണോ കരുതുന്നത്. എന്തുകൊണ്ടാണ് മൊഹമ്മദ് ഷാമിയും മൊഹമ്മദ് സിറാജും ഗ്രൗണ്ടിൽ വെച്ച് നമാസ് ചെയ്യാത്തത്. ”

പാകിസ്ഥാന് വേണ്ടി കളിക്കവെ മതപരമായി ഒരുപാട് വിവേചനങ്ങൾ താൻ നേരിട്ടുവെന്നും രാവിലെ പ്രാർത്ഥന സമയത്ത് മറ്റു താരങ്ങൾ അനാവശ്യമായി തന്നെ വിളിച്ചുണർത്തിയിരുന്നുവെന്നും വിളിക്കരുതെന്ന് പറഞ്ഞിട്ടും ഒരുപാട് തവണ അത് ആവർത്തിച്ചുവെന്നും ഇൻസമാം ഉൾ ഹഖ് പോയതോടെ ഈ വിവേചനങ്ങൾ ആരംഭിച്ചതെന്നും ഡാനിഷ് കനേരിയ പറഞ്ഞു.