Skip to content

ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ ക്യാച്ച് നേടി ആരാധകർക്ക് ആവേശം പകർന്ന് ഡേവിഡ് വാർണർ. ബൗണ്ടറി ലൈനിൽ നിന്നാണ് സൂപ്പർമാൻ ക്യാച്ച് വാർണർ നേടിയത്.

മത്സരത്തിൽ ഓസ്ട്രേലിയ 309 റൺസിൻ്റെ പടുകൂറ്റൻ വിജയം കുറിച്ചിരുന്നു. ഓസ്ട്രേലിയ, ഉയർത്തിയ 400 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 21 ഓവറിൽ 90 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ കുറിച്ചത്.

മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഡച്ച് താരം സിബ്രാൻഡ് എംഗൾബ്രേക്റ്റിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് വാർണർ നേടിയത്. മിച്ചൽ മാർഷിൻ്റെ ഓവറിൽ ഡച്ച് താരം ബൗണ്ടറിയിലേക്ക് പന്ത് ബൗണ്ടറി ലൈനിന് ഏതാനും ഇഞ്ചുകൾ അകലെ ഉയർന്നുചാടികൊണ്ട് വാർണർ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ഓസ്ട്രേലിയക്കായി 93 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 104 റൺസ് വാർണർ അടിച്ചുകൂട്ടിയിരുന്നു. ഈ ലോകകപ്പിലെ വാർണറിൻ്റെ രണ്ടാം സെഞ്ചുറിയും ലോകകപ്പിലെ താരത്തിൻ്റെ ആറാം സെഞ്ചുറിയുമാണിത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണർ എത്തി. 7 സെഞ്ചുറിയോടെ രോഹിത് ശർമ്മയാണ് ഒന്നാം സ്ഥാനത്തുള്ളത്.

വീഡിയോ :